Thursday, 11 July 2019

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2020 ജനുവരിയില്‍; വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്
2020 ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടക്കും. ഉറൂസിനുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഹാജി എന്‍. കെ. അബ്ദുല്‍ റഹിമാന്‍ (പ്രസിഡന്റ്), എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ (ജനറല്‍ സെക്രട്ടറി), എന്‍. എ. ഹമീദ് പാഞ്ചന്‍ (ട്രഷറര്‍), കുഞ്ഞാമു കട്ടപ്പണി (വളണ്ടിയര്‍ കോര്‍ ജനറല്‍ ക്യാപ്റ്റന്‍), അബ്ദു തൈവളപ്പ് (വളണ്ടിയര്‍ കോര്‍ ജനറല്‍ സെക്രട്ടറി) എന്നിവര്‍ മുഖ്യഭാരവാഹികളായിട്ടുളള സംഘാടക സമിതിയാണ് രൂപവല്‍ക്കരിച്ചത്. 

വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു
മുഹയിദ്ദീന്‍ ജുമാമസ്ജിദ് ജനറല്‍ ബോഡി യോഗമാണ് ഉറൂസ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി.എം. കുഞ്ഞാമു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എ.അബ്ദുല്‍ ഖാദിര്‍ സ്വാഗതം പറഞ്ഞു. ഖത്തീബ് ജി. എസ് അബ്ദുല്‍ റഹിമാന്‍ മദനി ഉദ്ഘാടനം ചെയ്തു.


നെല്ലിക്കുന്ന് മുഹയിദ്ദീന്‍ പളളി അങ്കണത്തില്‍ അന്ത്യ വിശ്രമം കൊളളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയുടെ സ്മരണയ്ക്കായാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഉറൂസ് കൊണ്ടാടുന്നത്.



SHARE THIS

Author:

0 التعليقات: