Tuesday, 16 July 2019

അജ്മീര്‍ ദര്‍ഗ പ്രസിഡന്റ് അമീന്‍ പഠാന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: അജ്മീര്‍ ദര്‍ഗ കമ്മറ്റി പ്രസിഡന്റും രാജസ്ഥാന്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ അമീന്‍ പഠാന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. 

അജ്മീര്‍ ദര്‍ഗക്ക് കീഴില്‍ സ്ഥാപിക്കുന്ന യൂണിവേഴ്സിറ്റിയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍  സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അജ്മീര്‍ ഉറൂസിലാണ് ദര്‍ഗക്ക് കീഴില്‍ സ്ഥാപിക്കുന്ന യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം നടത്തിയത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരായിരുന്നു. 

ഗ്രാന്‍ഡ് മുഫ്തിയുടെ കീഴിലുള്ള  ഇസ്ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്കായി  അജ്മീര്‍ കേന്ദ്രീകരിച്ചു രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പ്രവര്‍ത്തന പദ്ധതികള്‍ ആരംഭം കുറിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഇന്ത്യയുടെ ആത്മീയ കേന്ദ്രമായ അജ്മീര്‍ ശരീഫ് കമ്മറ്റിയുടെ പൂര്‍ണ്ണമായ സഹകരണം ഗ്രാന്‍ഡ് മുഫ്തിയുടെ വിവിധ പ്രവര്‍ത്തങ്ങള്‍ക്ക് ഉണ്ടാകുമെന്ന് അമീന്‍ പഠാന്‍ അറിയിച്ചു. 


മര്‍കസുമായി സഹകരിച്ചു രാജസ്ഥാനില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളും കള്‍ച്ചറല്‍ സെന്ററുകളും ആരംഭിക്കാനും ധാരണയായി. 


SHARE THIS

Author:

0 التعليقات: