Thursday, 18 July 2019

ജപ്പാനിലെ അനിമേഷന്‍ സ്റ്റുഡിയോക്ക് അക്രമി തീയിട്ടു; 24 പേര്‍ മരിച്ചു

ടോക്കിയോ: ജപ്പാനില്‍ ക്യോട്ടോ നഗരത്തിലെ അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടിത്തത്തില്‍ 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35 അഗ്‌നിശമന സേനാ യൂനിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.

സ്റ്റുഡിയോക്ക് ആരോ തീയിട്ടതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE THIS

Author:

0 التعليقات: