Sunday, 7 July 2019

വീണ്ടും ദുരഭിമാനക്കൊല: 16കാരിയെ കൊന്ന് ഗംഗയില്‍ ഉപേക്ഷിച്ച രക്ഷിതാക്കള്‍ അറസ്റ്റില്‍

ലഖ്‌നോ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. പശ്?ചിമബംഗളിലെ മാല്‍ഡ ജില്ലയിലെ മഹേന്ദ്രടോള ഗ്രാമത്തിലാണ് സംഭവം. 16 വയസുള്ള പ്രതിമ മോണ്ഡലനെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഗംഗയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് ദീരന്‍ മോണ്ഡല്‍ ഭാര്യ സുമതി എന്നിവര്‍ അറസ്റ്റിലായി. പശ്ചിം നാരയണ്‍പൂര്‍ ഹൈസ്?കൂളിലെ വിദ്യാര്‍ഥിയായ പ്രതിമ മോണ്ഡല്‍ ഗ്രാമത്തിലെ താഴ്ന്ന ജാതിയില്‍പ്പെട്ട 17കാരനുമായി പ്രണയത്തിലായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ശക്?തമാക്കിയതായി പൊലീസ്? അറിയിച്ചു. ഐ.പി.സി സെക്ഷന്‍ 302, 201, 120(ആ) വകുപ്പുകള്‍ പ്രകാരമാണ്? പ്രതിമയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തത്.

SHARE THIS

Author:

0 التعليقات: