Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: ദുര്‍മന്ത്രവാദം, കൂടോത്രം തുടങ്ങിയ ദുരാചാരങ്ങള്‍ കുറ്റകരമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട കരടു നിയമത്തിന് സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപം നല്‍കി. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ആചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ലംഘകര്‍ക്ക് ഏഴു വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ചുമത്തുന്ന നിയമമാണ് പ്രാവര്‍ത്തികമാക്കാനൊരുങ്ങുന്നത്.

ദുര്‍മന്ത്രവാദത്തിലും മറ്റുമുള്ള വിശ്വാസം മൂലം ആധുനിക ചികിത്സാ രീതികള്‍ അവലംബിക്കാതെ ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമ നിര്‍മാണം. ദുരാചാരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.നിയമപ്രകാരം കുറ്റകരമാകുന്ന പ്രവര്‍ത്തികള്‍ ഇവയാണ് 

1. ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്നരായി നടത്തിക്കല്‍ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസ്സംനില്‍ക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.
2. ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന പേരില്‍ ഭീഷണിപ്പെടുത്തലും പേടിപ്പിക്കലും
3. പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതിനായി മര്‍ദിക്കല്‍, കെട്ടിയിടല്‍, മുടിപറിച്ചെടുക്കല്‍, പൊള്ളിക്കല്‍, ലൈംഗികപ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍, മൂത്രം കുടിപ്പിക്കല്‍ തുടങ്ങിയവ.
4. അമാനുഷിക ശക്തിയുടെ പേരില്‍ ചികിത്സതേടുന്നത്, മരണം, ശാരീരികവേദന എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തല്‍, സാമ്ബത്തിക നഷ്ടമുണ്ടാക്കല്‍.
5. അമാനുഷികശക്തിയെന്നോ അവതാരമെന്നോ തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.
6. സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തല്‍, ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുക, ആര്‍ത്തവപ്രസവാനന്തരം മാറ്റിപ്പാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്നരായി നടത്തിക്കല്‍
7. മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനായി നിര്‍ബന്ധിക്കല്‍
8. കവിളില്‍ കമ്പിയോ അമ്പോ തറയ്ക്കുക
9. കുട്ടിച്ചാത്തന്റെ പേരില്‍ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക
10. ചികിത്സ തേടുന്നതില്‍നിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക.

നിയമം ബാധകമല്ലാത്തവ

1. മത, ആത്മീയസ്ഥലങ്ങളില്‍ നടക്കുന്ന ആരാധനാരീതികള്‍.
2. പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്പര്യ അറിവുകള്‍, കല, ആചാരങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കല്‍.
3. മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്ഭുതങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവയുടെ പ്രചാരണവും. മതപ്രഭാഷകരുടെ അദ്ഭുതങ്ങള്‍ സംബന്ധിച്ച് പ്രചാരണം.
4. വീട്, ക്ഷേത്രം, ക്രിസ്ത്യന്‍, മുസ്ലിം ദേവാലയങ്ങള്‍, മറ്റു മതപരമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങള്‍.
5. ഉത്സവങ്ങള്‍, പ്രാര്‍ഥനങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയ മതാചാരങ്ങള്‍
6. വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങള്‍.
7. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകള്‍.
Leave A Reply