Wednesday, 31 July 2019

യു.പി.യില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമം ഞെട്ടിക്കുന്നത്: നാഷണല്‍ യൂത്ത് ലീഗ്

കാസര്‍കോട്: യു.പിയിലെ ഉന്നാവ് ലൈംഗിക പീഢന കേസിലെ ഇരയേയും അഭിഭാഷകനേയും ട്രക്കിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ബി.ജെ.പി. എം.എല്‍.എ.യും 'ജയ് ശ്രീരാം' വിളിക്കാന്‍ വിസമ്മതിച്ചതിന് പതിനഞ്ചുകാരനായ മുസ്ലിം ബാലനെ തീകൊളുത്തുകയും ചെയ്ത സംഘ് പരിവാര്‍ ശക്തികളുടേയും ചെയ്തികള്‍ ഞെട്ടിക്കുന്നതാണെന്ന് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയെ അനുയായികള്‍ പുച്ഛിച്ച് തള്ളുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടു കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ ഉന്നം വെച്ച് നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കാകുലരാണ്. ഒരു ബഹുസ്വര രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും യോഗം വിലയിരുത്തി.

എന്‍.വൈ.എല്‍.ജില്ലാ പ്രസിഡണ്ട് അഡ്വ: ഷെയ്ക്ക് ഹനീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, ഇ.എല്‍. നാസര്‍ കൂളിയങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.വൈ.എല്‍.ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി സ്വാഗതവും ജില്ലാ ട്രഷറര്‍ ഹനീഫ് പി.എച്ച്. നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: