Saturday, 13 July 2019

ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു; പിന്നാലെ ഭാര്യാ മാതാവും മരിച്ചു

നീലേശ്വരം: ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു; പിന്നാലെ ഭാര്യാ മാതാവും മരിച്ചു.

ചോയ്യംകോട് പോണ്ടിയിലെ കണ്ണന്റെ ഭാര്യ കുമ്പ (60), മകള്‍ വനിതയുടെ ഭര്‍ത്താവ് ഭീമനടി ജീരകപ്പാറയിലെ ഗോപി (40) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിന്നു കുമ്പ. 

മറ്റു മക്കള്‍: ദിനേശന്‍, ബാബു, നാരായണി, മാധവി. മറ്റു മരുമക്കള്‍: രമണി, ശുക്രന്‍ (ആരോഗ്യവകുപ്പ് റിട്ട.ജീവനക്കാരന്‍), ചാന്ദ്‌നി, പരേതനായ രാഘവന്‍. സഹോദരങ്ങള്‍: ഉണ്ടച്ചി, വെള്ള.

കുഞ്ഞിരാമന്റെയും പരേതയായ കല്യാണിയുടെയും മകനാണ് ഗോപി. മക്കള്‍: ഗോകുല്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി, ചായ്യോത്ത് ജി എച്ച് എസ് എസ് ), ഗോപിക, രാഗുല്‍. സഹോദരങ്ങള്‍: കുഞ്ഞിക്കൃഷ്ണന്‍, നാരായണന്‍, രാമചന്ദ്രന്‍, ശ്രീധരന്‍.



SHARE THIS

Author:

0 التعليقات: