Thursday, 18 July 2019

മുന്‍ എംഎല്‍എ. ബി.എം അബ്ദുല്‍ റഹ്മാന്റെ മകന്‍ ബി എ മാഹിന്‍ നിര്യാതനായി

കാസര്‍കോട്: മുന്‍ എം.എല്‍.എ പരേതനായ ബി.എം അബ്ദുല്‍ റഹ്മാന്റെ മകന്‍ നെല്ലിക്കുന്ന് ബങ്കരക്കുന്ന് ബി.എം ഹൗസിലെ ബി.എ മാഹിന്‍ (67) നിര്യാതനായി. 

ബുധനാഴ്ച വൈകിട്ട് തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. അഞ്ചുവര്‍ഷമായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലായിരുന്നു. നെല്ലിക്കുന്നിലെ ആദ്യകാല പ്രവാസിയായിരുന്നു. ഗള്‍ഫില്‍ ജോലി തേടിയെത്തുന്നവര്‍ക്ക് ഒരു അത്താണിയായിരുന്നു. 

ഭാര്യ: മൈമൂന. മക്കള്‍: സലീന, സുമൈസ, മരുമക്കള്‍: ഫൈസ് മൊഗ്രാല്‍ (ദുബൈ), അഷറഫ് മാണിക്കോത്ത് ,( വ്യവസായി ദുബൈ) സഹോദരങ്ങള്‍: ബി.എ. മഹ്മൂദ് (കെസെഫ് ചെയര്‍മാന്‍), ബി.എ.അഷ്‌റഫ്, (ഐ.എന്‍ എല്‍ മുന്‍ ജില്ലാ സെക്രട്ടറി ,വ്യാപാരി,), എം.ഐ.എസ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ നസിയ, കൊളങ്കര അബ്ബാസിന്റെ ഭാര്യ സാഹിന.




SHARE THIS

Author:

0 التعليقات: