Friday, 26 July 2019

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു

തൃശ്ശൂര്‍: പ്രമുഖ മലയാള കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ (88) അന്തരിച്ചു. ഇന്ന് വൈകീട്ട് തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്‌കാരച്ചടങ്ങുകള്‍ തിങ്കളാഴ്ച മാത്രമായിരിക്കുമുണ്ടാവുകയെന്നാണ് വിവരം.

SHARE THIS

Author:

0 التعليقات: