മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ വഫാത്തായി

കാസര്‍കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായ ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി വഫാത്തായി. 72 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മഞ്ഞനാടി അല്‍ മദീനയില്‍.

കര്‍ണ്ണാടകയില്‍ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതിലും വിദ്യാഭ്യാസ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ച പണ്ഡിതനാണ് മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍. 1994-ല്‍ മഞ്ഞനാടിയില്‍ അദ്ദേഹം സ്ഥാപിച്ച അല്‍ മദീന ഇസ്ലാമിക് കോംപ്ലക്സ് ഇന്ന് നിരവധി സ്ഥാപനങ്ങളുടെ സമുച്ഛയമാണ്.

വിശ്രമമില്ലാത്ത വിദ്യാഭ്യാസ പ്രവര്‍ത്തനാകാനായിരുന്നു മഞ്ഞനാടി ഉസ്താദ്. മംഗലാപുരത്തും പരിസരങ്ങളിലും ഇസ്ലാമികമായ ചൈതന്യം സജീവമാക്കുന്നതിന് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ നിദാനമായിരുന്നു .

ആയിരക്കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുത്ത, ജ്ഞാനത്തിന്റെയും വിനയത്തിന്റെയും ആത്മീയമായ മഹിമയുടെയും ഉടമയായിരുന്നു മഞ്ഞനാടി ഉസ്താദെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫതി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരിച്ചു. 


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍