Saturday, 20 July 2019

കേരളാ മുന്‍ ഗവര്‍ണറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.


'ഡല്‍ഹിയുടെ മരുമകള്‍' എന്ന പേരിലറിയപ്പെടുന്ന ഷീലാ ദീക്ഷിത് ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ വ്യക്തിയാണ്. അഞ്ച് മാസം കേരള ഗവര്‍ണറായും ചുമതല വഹിച്ചിട്ടുണ്ട്.

1998 മുതല്‍ 2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

എ എ പിയുടെ കടന്നു വരവായിരുന്നു തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണത്തിനു ശേഷം ഷീലാ ദീക്ഷിത്തിന്റെ പതനത്തിന് കാരണമായത്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറിനിന്നെങ്കിലും കേരള ഗവര്‍ണര്‍ അടക്കമുള്ള പദവികള്‍ വഹിച്ച ശേഷം വീണ്ടും രാഷ്ട്ട്രീയത്തില്‍ തിരിച്ചെത്തി. ഏറ്റവുമൊടുവില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാര്‍ധക്യ കാലത്തും ഡല്‍ഹിയില്‍ പാര്‍ട്ടിയെ നയിച്ചത് സംസ്ഥാന അധ്യക്ഷ കൂടിയായ ഷീലാ ദീക്ഷിത് ആയിരുന്നു.



SHARE THIS

Author:

0 التعليقات: