Sunday, 7 July 2019

പെര്‍ള ഉക്കിനടുക്കയിലെ എം എ മുഹമ്മദ് ഹാജി അന്തരിച്ചു

പെര്‍ള: കര്‍ഷകനും പൗര പ്രമുഖനും സാമുഹ്യ പ്രവര്‍ത്തകനുമായ പെര്‍ള ഉക്കിനടുക്കയിലെ എം എ മുഹമ്മദ് ഹാജി (95) അന്തരിച്ചു. മര്‍ത്ത്യ ജുമുഅത്ത് പള്ളി സെക്രട്ടറിയായും ഉക്കിനടുക്ക ജമാഅത്ത് പള്ളിയുടെ ദീര്‍ഘ കാലത്തെ പ്രസിഡന്റുമായിരുന്നു. മുഹിമ്മാത്ത് സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള സഹകാരിയായിരുന്നു.

അസ്വയമ്മ ഹജ്ജുമ്മയാണ് ഭാര്യ. അശ്രഫ്, ശരീഫ്, ഡോക്ടര്‍ അബ്ദുല്ല, അബ്ദുല്‍ ഖാദിര്‍ ഹാജി, ഹമീദ്, താജുദ്ധീന്‍, ഹാജറ, സൂഹ്‌റ, ഖദീജ, റഹ്മത്ത്, സാഹിറ, ഫായിസ, എന്നിവര്‍ മക്കളും മുഹമ്മദ് പൈക്ക, അന്താഞ്ഞി ബള്‍മറം, റൗഫ് കട്ടത്തടുക്ക, ഖലീല്‍ തളങ്കര, ഇര്‍ഷാദ് മൊഗ്രാല്‍, ഫ്രൊഫസര്‍ അലി, ഫാത്വിമ, മര്‍യംമ്പി, റസീന, ഹസീന, സ്വാബിറ, വാഹിദ, എന്നിവര്‍ മരുമക്കളുമാണ്. 

നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,  ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, സമസ്ത സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഇമ്പിച്ചിക്കോയ തങ്ങള്‍ കാട്ടുകുക്കെ വീട്ടിലെത്തി അനുശേചിച്ചു. മയ്യിത്ത് പെര്‍ള മര്‍ത്ത്യ ജമാഅത്ത് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.



SHARE THIS

Author:

0 التعليقات: