Tuesday, 9 July 2019

ബെളിഞ്ചയിലെ പൊസോളിഗെ ആസിയ ഉമ്മ നിര്യാതയായി

ബെളിഞ്ച: ബെളിഞ്ചയിലെ പൊസോളിഗെ ബി.കെ. അബ്ദുല്ല ഹാജിയുടെ ഭാര്യയും ഐ സി എഫ് ദുബായ് ഘടകം പ്രവര്‍ത്തകനുമായ അബ്ദുല്ലത്വീഫ് മുസ്ലിയാരുടെ മാതാവുമായ ആസിയ ഉമ്മ (65) നിര്യാതയായി. തിങ്കളാഴ്ച രാത്രി മംഗളൂരു സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 

മറ്റു മക്കള്‍: അബ്ദുല്‍ ഖാദര്‍, മുസ്തഫ, ഖാലിദ്, അബ്ദുല്‍ കരീം യമാനി, ശിഹാബ്, ബുഷ്‌റ, ഹഫ്‌സ. മരുമക്കള്‍: ശാഫി പെര്‍ഡാല, തൗഫീഖ് ഫൈസി, ജമീല, നസീമ, സുഹ്‌റ, ആഇശ, ഹസീന. 
ഖബറടക്കം ബെളിഞ്ച ഹദ്ദാദ് ജുമാ മസ്ജിദ് അങ്കണത്തില്‍. 

നിര്യാണത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ മുഹിമ്മാത്ത്, സയ്യിദ് ഹാമിദ് അന്‍വര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ണൂര്‍, സിദ്ദീഖ് ഹനീഫി അന്നടുക്ക, ഹാഫിള് എന്‍.കെ.എം. ബെളിഞ്ച തുടങ്ങിയവര്‍ അനുശോചിച്ചു. 


SHARE THIS

Author:

0 التعليقات: