Sunday, 21 July 2019

പുത്തിഗെ പള്ളം ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍; ഭീതിയോടെ യാത്രക്കാര്‍

പുത്തിഗെ: പുത്തിഗെ പഞ്ചായത്തിലെ 12-ാംവാര്‍ഡില്‍പെട്ട പുത്തിഗെ പള്ളത്ത് വര്‍ഷങ്ങളോളം പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. 1983ല്‍ യുവശക്തി ക്ലബ്ബാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. 36 വര്‍ഷത്തെ പഴക്കമുള്ള ഇതിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്. മതില്‍ വിണ്ടുകീറിയിട്ട് നാളുകളേറെയായി. 

പതിറ്റാണ്ടുകള്‍ക്കുമുമ്പ് പുത്തിഗെ പഞ്ചായത്ത് ഭരണസമിതിയുമായി നിരന്തരം ബന്ധപ്പെട്ടപ്പോള്‍ താത്കാലികാശ്വാസമെന്ന നിലക്ക് 15000 രൂപ അറ്റകുറ്റപ്പണിക്ക് ലഭിക്കുകയും തകരാറിലായ മേല്‍ക്കൂര നന്നാക്കുകയും ചെയ്തിരുന്നു.  ഇപ്പോള്‍ മേല്‍ക്കൂര വിണ്ടും തകര്‍ന്നിരിക്കുകയാണ്.


പഞ്ചായത്ത് ഭരണസമിതി പല തൊടുന്യായങ്ങളും പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. കുമ്പളയില്‍ നിന്ന് പുത്തിഗെ റൂട്ടില്‍ വരെ മാത്രം റൂട്ട് പെര്‍മിഷനുള്ള ബസുകളാണ് ഏറെയുമുള്ളത്. അതുകൊണ്ട് തന്നെ ഈ സ്റ്റോപ്പില്‍ ജനത്തിരക്കേറെയാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാര്‍ മഴയും വെയിലുമേറ്റ് ദുരിതാവസ്ഥയില്‍ ഇവിടെ ബസ് കാത്തുനില്‍ക്കുന്നത് പതിവ് കാഴ്ചയാണ്. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



SHARE THIS

Author:

0 التعليقات: