Wednesday, 31 July 2019

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക്ക്; 100 കേന്ദ്രങ്ങളില്‍ അനുസ്മരണ സംഗമങ്ങള്‍, സോണ്‍ തല ഉത്ഘാടനം നാളെ മിഫ്താഹുല്‍ ഹുദയില്‍

മഞ്ചേശ്വരം: ആഗസ്റ്റ് 22 മുതല്‍ 25 വരെ മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ നടക്കുന്ന ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ നലാമത് ഉറൂസ് മുബാറക്കിന്റെ പ്രചാരണാര്‍ത്ഥം നൂറ് കേന്ദ്രങ്ങളില്‍  അനുസ്മരണ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു.

  സോണ്‍ തല ഉത്ഘാടനം ആഗസ്റ്റ് ഒന്നിന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് മൂഡംബൈല്‍ മിഫ്താഹുല്‍ ഹുദയില്‍ നടക്കും.  എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി ഉത്ഘാടനം ചെയ്യും. സോണ്‍ ഫൈനാസ് സെക്രട്ടറി ജബ്ബാര്‍ സഖാഫി പാത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 

മുഹമ്മദ് സഖാഫി തോക്കെ, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ഹസന്‍ സഅദി മള്ഹര്‍, യൂസുഫ് സഖാഫി കനിയാല, ഹാരിസ് ഹനീഫി ബാളിയൂര്‍, ഹസന്‍ കുഞ്ഞി മള്ഹര്‍, അസീസ് സഖാഫി മച്ചംമ്പാടി, ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി, അശ്‌റഫ് സഅദി കോടി, അബ്ദുല്‍ കാദര്‍ സഖാഫി ചിനാല, യഹ്ഖൂബ് നഈമി ഗുഡഗേരി, സിദ്ധീക്ക് സഅദി ബെജ്ജ, ജഹ്ഫര്‍ സഖാഫി ആദൂര്‍, അബൂബക്കര്‍ മുസ്ലിയാര്‍ പടത്തൂര്‍, ഉമര്‍ സഅദി കൊടിയമ്മ, ഇസ്മായില്‍ ഹാജി ഫിര്‍ദൗസ് ,  അലി ഹാജി മജ്‌ബൈല്‍, മോണു ഹാജി കരിബൈല്‍, ഹമീദ് ഹാജി ഫിര്‍ദൗസ്, മൂസ ഹാജി മഞ്ചേശ്വരം, അബൂബക്കര്‍ മഞ്ചേശ്വരം, മൂസ മുഹമ്മദ് തുടങ്ങിയര്‍ സംബന്ധിക്കും. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ സ്വാഗതവും മൊയ്തീന്‍ ബുഖാരി നഗര്‍ നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: