Tuesday, 30 July 2019

മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കി. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. 

നേരത്തെ 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്സഭയില്‍ ബില്‍ പാസായിരുന്നു. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷയും  ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ഇനി ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടും.

SHARE THIS

Author:

0 التعليقات: