റിയാസ് മൗലവി കൊലക്കേസ് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് വീണ്ടും ഭാര്യയുടെ ഹരജി

കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് 
ഭാര്യ കുടക് ഹൊഡബയല്‍ സ്വദേശിനി എം.ഇ. സൈദ അഡ്വ. ഷുക്കൂര്‍ മുഖേന ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കി.

നേരത്തേ ഈ ആവശ്യം ഉന്നയിച്ച് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിന്റ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍, യു.എ.പി.എയില്‍ സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കിയില്ല. ആവശ്യമാണെങ്കില്‍, വിചാരണ കോടതിക്ക് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ഹരജി നല്‍കിയത്.

അടുത്ത മാസം 14ന് പരിഗണിക്കും.അതേസമയം, ബി.എസ്.എന്‍.എല്ലിന്റ നോഡല്‍ ഓഫിസറും മറ്റൊരു ഉദ്യോഗസ്ഥനും ബുധനാഴ്ച ഹാജരാവാത്തതിനെ തുടര്‍ന്ന് കേസ് 14ലേക്ക് മാറ്റി. 

കര്‍ണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21ന് പുലര്‍ച്ചയാണ് ചൂരി ജുമാ മസ്ജിദിലെ താമസസ്ഥലത്ത് 
കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 

സംഭവത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡെ ഗംഗെ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ജുഡീഷ്യല്‍ കസ്റ്റുഡിയിലാണ്.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍