Saturday, 13 July 2019

സഅദിയ്യ ഹജ്ജ്പഠന പരമ്പര-2019 തുടങ്ങി

ദമ്മാം: സ്രഷ്ടാവിന്റെ അധിഥികളായി പുണ്യ ഭുമിയില്‍ എത്തുന്ന വിശ്വാസി ,സ്വീകാര്യമായ ഹജ്ജിലൂടെ നവജാത ശിശുവിന്റെ ശുദ്ധതയിലേക്ക് ഉയരുന്നു വെന്ന് പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ സലാം സഖാഫി പട്ടാമ്പി  അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക്  സഅദിയ്യ ദമ്മാം കമ്മിറ്റി  ആരംഭിച്ച ഹജ്ജ് ഹജ്ജ്പഠന പരമ്പര-2019 പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.മുബാറക് സഅദി മലപ്പുറം  അധ്യക്ഷത വഹിച്ചു.ഹബീബ് സഖാഫി ഉത്ഘാടനം ചെയ്തു.സയ്യിദ് ശുകൂര്‍ അല്‍ ഐദറൂസി പ്രാര്‍ത്ഥന  നടത്തി.

അന്‍വര്‍ കളറോഡ്,അബ്ബാസ് ഹാജി കുഞ്ചാര്‍,കെ പി മൊയ്തീന്‍ ഹാജി കൊടിയമ്മ,റിയാസ് ആലംപാടി,സിദ്ധീക്ക് സഖാഫി ഉറുമി,കാസിം അടൂര്‍,ഹസൈനാര്‍ ഹാജി പജ്യോട്ട, ബ്ദുല്‍ കാദിര്‍ സഅദി കൊറ്റുമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു ലത്തീഫ് പള്ളത്തട്ക സ്വാഗതവും മുഹമ്മദ് കുഞ്ഞി ഉളുവാര്‍ നന്ദിയും പറഞ്ഞു.





SHARE THIS

Author:

0 التعليقات: