Friday, 26 July 2019

സഅദിയ്യ ഖിസ്മുല്‍ ഇഅ്ദാദി വിദ്യാര്‍ത്ഥി സമാജം ഒയാസിസിനു പുതിയ നേതൃത്വം

സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് ഖിസ്മുല്‍ ഇഅ്ദാദി വിദ്യാര്‍ത്ഥി സംഘടനയായ ഒയാസിസ് നവ സാരഥികളെ തെരഞ്ഞെടുത്തു. ഖിസ്മുല്‍ ഇഹ്ദാദി ഹെഡ്ഡ് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അബ്ദുല്ല സഅദി ചിയ്യൂര്‍ ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ സഅദി നെക്രാജെ നവ സാരഥി പ്രഖ്യാപനം നടത്തി സംസാരിച്ചു. സഅദിയ്യ സെന്ററല്‍ കമ്മറ്റി സെക്രട്ടറി കെ.പി. ഹുസൈന്‍ സഅദി കെ.സി.റോഡ് മുഖ്യപ്രഭാഷണം നടത്തി. ജഅഫര്‍ സഅദി അച്ചൂര്‍ ഖിസ്മുല്‍ ഇഅദാദി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആശംസകളര്‍പിച്ചു സംസാരിച്ചു. 

ഭാരവാഹികള്‍: അബൂബക്കര്‍ നവവി വിട്‌ല (പ്രസിഡന്റ്), മുഹമ്മദ് ശഫീഖ് കൊടക്, അജ്മല്‍ പുഞ്ചാവി (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ ഹകീം കോഴിക്കോട് (ജനറല്‍ സെക്രട്ടറി), ഫഖ്‌റുദ്ദീന്‍ ജിശ്തി പയോട്ട, സഅദ് ചട്ടഞ്ചാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സാബിത്ത് അജിലമുഗര്‍ (ഫൈനാന്‍സ് സെക്രട്ടറി).

സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഹകീം കോഴിക്കോട് സ്വാഗതവും   സഅദ് ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: