Saturday, 6 July 2019

സഅദിയ്യയില്‍ ബഷീര്‍ അനുസ്മരണം നടത്തി

ദേളി: മലയാളത്തിന്റെ അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയഞ്ചാം ഓര്‍മ്മദിനവുമായി ബന്ധപ്പെട്ട് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടന്നു. ബഷീറിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും സാഹിത്യയാത്രകളെക്കുറിച്ചും വ്യക്തമായ അവബോധം നല്‍കിക്കൊണ്ട് സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ വഹാബ് കുട്ടികളോട് സംസാരിച്ചു. 

പ്രിന്‍സിപ്പാള്‍ ഹനീഫ അനീസ്, വൈസ് പ്രിന്‍സിപ്പാള്‍ സി. പി ആസിഫ് ഫാളിലി സാഹിത്യ വിഭാഗം അധ്യാപകര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബഷീര്‍ കൃതികളെക്കുറിച്ചുള്ള  കൂടുതല്‍ അറിവുകള്‍ പകര്‍ന്നു നല്‍കി.



SHARE THIS

Author:

0 التعليقات: