Saturday, 20 July 2019

മിഫ്താഹുല്‍ ഹുദാ ഒരുങ്ങി; എസ് എസ് എഫ് ഹൊസങ്കടി സെക്ടര്‍ സാഹിത്യോത്സവ് ഞായറാഴ്ച

ഹൊസങ്കടി: എസ് എസ് എഫ് ഹൊസങ്കടി സെക്ടര്‍ സാഹിത്യോത്സവ് ജൂലൈ 21 ഞായര്‍ രാവിലെ 9 മണി മുതല്‍ മുഡംബെയില്‍ മിഫ്ത്താഹുല്‍ ഹുദയില്‍. സ്വാഗത സംഘം ചെയര്‍മാന്‍ ഇസ്മായില്‍ ഹാജി ഫിര്‍ദൗസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഉമര്‍ മദനി മചംമ്പാടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സമദ് ഹിമമി പാപിലയുടെ അധ്യക്ഷതയില്‍  മുഹമ്മദ് സഖാഫി തോക്കെ ഉദ്ഘാടനം നിര്‍വഹിക്കും. മഞ്ചേശ്വരം സി.ഐ ഏവി ദിനേശ് മുഖ്യ അതിഥിയായിരിക്കും. അസിസ് സഖാഫി മചംമ്പാടി, നിയാസ് സഖാഫി ആനകല്ല്, മൊയ്തിന്‍ ബുഖാരി നഗര്‍, സ്വദഖത്തുള്ള ഹിമമി, അബ്ദുല്‍ ബാരി സഖാഫി, ഫാറുഖ് ദുര്‍ഗ്ഗിപള്ള, ഫയാസ് കടമ്പാര്‍ സംബന്ധിക്കും.


വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സംഗമം ബാസിത്ത് പാപിലയുടെ അധ്യക്ഷതയില്‍ ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ സന്ദേശ പ്രഭാഷണം നടത്തും. മുദസ്സിര്‍ മഞ്ചേശ്വരം നാസര്‍ പൊസോട്ട്, കബീര്‍ ബെജ്ജ, അസീസ് ഗുഡകേരി, ജലീല്‍ മുസ്ലിയാര്‍, കബീര്‍ ഗുഡകേരി, അലി റാസി തുടങ്ങിയവര്‍ സംബസിക്കും. സനാസ് കടമ്പാര്‍ സ്വാഗതവും അനീസ് പാപില നന്ദിയും പറയും.

SHARE THIS

Author:

0 التعليقات: