Monday, 29 July 2019

പണ്ഡിത ദര്‍സ് ബുധനാഴ്ച

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് താലൂക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന പണ്ഡിത ദര്‍സ് ജൂലൈ 31 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ജില്ലാ സുന്നീ സെന്ററില്‍ നടക്കും.

അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്യും.ബലിപെരുന്നാളും ഉള്ഹിയ്യത്തും എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ സൈതലവി ഖാസിമി കരിപ്പൂര്‍ ക്ലാസ്സെടുക്കും.

സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍  മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ശാഫി സഖാഫി
 ഏണിയാടി  തുടങ്ങിയവര്‍ സംബന്ധിക്കും.






SHARE THIS

Author:

0 التعليقات: