Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസറഗോഡ്: വിശ്വാസപരമായും കര്‍മ്മപരമായും സമൂഹം അധാര്‍മ്മികതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സമൂഹത്തിന് ദിശാബോധം നല്‍കേണ്ട പണ്ഡിതന്മാരും മറ്റു ദീനീ പ്രബോധകരും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷന്‍ ശൈഖുനാ താജുശ്ശരീഅ: അലി കുഞ്ഞി ഉസ്താദ് ശിറിയ അഭ്യര്‍ത്ഥിച്ചു.           

കാസറഗോഡ് ജില്ലാ മുശാവറ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവല്‍കരണം, മഹല്ല് സംസ്‌കരണം, പണ്ഡിത സംഗമം തുടങ്ങി വിവിധ പദ്ധതികള്‍ ജില്ലാ മുശാവറ യോഗം ആവിശ്കരിച്ചു.   ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉല്‍ഘാനം ചെയ്തു.

   സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ഇബ്രാഹിം അല്‍ഹാദി ചൂരി, മുഹമ്മദലി സഖാഫി ത്രിക്കരിപ്പൂര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, കെ. പി. ഹുസൈന്‍ സഅദി കെ.സി.റോഡ്, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കെ.പി. അബ്ദുറഹ്മാന്‍ സഖാഫി, അബ്ബാസ് സഖാഫി ചേരൂര്‍, ഇബ്രാഹിം ദാരിമി ഗുണാജെ, മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
     എ.ബി.മുഹ്യിദ്ദീന്‍ സഅദി ചേരൂര്‍ സ്വാഗതവും കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നന്ദിയും പറഞ്ഞു.



Leave A Reply