Wednesday, 31 July 2019

സൗദിയില്‍ ഹോട്ടല്‍ മേഖലയിലേക്കും സ്വദേശിവല്‍ക്കരണം

ജിദ്ദ: പ്രവാസികെള ആശങ്കയിലാഴ്ത്തി സൗദിയില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഉള്‍പ്പെടുന്ന ആതിഥേയ മേഖലയിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു. മൂന്നു ഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജ്ഹി അറിയിച്ചു ആദ്യ ഘട്ടം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും.

ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഫോര്‍ സ്റ്റാര്‍ മുതലുള്ള ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍ എന്നിവയിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ഇവിടെ ഹോട്ടല്‍ ഡെപ്യൂട്ടി മാനേജര്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലര്‍ക്ക്, അഡ്മിനിസ്‌ട്രേറ്റീവ് എംപ്ലോയി, അഡ്മിനിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സെയില്‍സ് മാനേജര്‍, അസി. മാനേജര്‍, സെയില്‍സ് റെപ്., സെയില്‍സ് അഡ്മിനിസ്‌ട്രേറ്റര്‍, ഐടി അസി. മാനേജര്‍, ഹെല്‍ത്ത് ക്ലബ് സൂപ്പര്‍വൈസര്‍, ജനറല്‍ സര്‍വീസ് സൂപ്പര്‍വൈസര്‍, ഗുഡ്‌സ് റിസീവിംഗ് ക്ലര്‍ക്ക്, റൂം സര്‍വീസ് ഓര്‍ഡര്‍ റിസീവര്‍, റെസ്റ്റോറന്റ്-കോഫി ഷോപ് സ്റ്റ്യൂവാഡ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ക്ലര്‍ക്ക് എന്നീ തസ്തികകള്‍ നൂറു ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കി.

ഫ്രണ്ട് ഓഫീസ്, ബുക്കിംഗ്, മാര്‍ക്കറ്റിംഗ്, പര്‍ച്ചേയ്‌സ് വിഭാഗങ്ങളും സംപൂര്‍ണ സ്വദേശിവല്‍ക്കണം പട്ടികയില്‍ ഇടം നേടി. എന്നാല്‍, ഫ്രണ്ട് ഓഫീസ് വിഭാഗത്തില്‍ ബാഗേജ് കാരിയര്‍, ഉപഭോക്താക്കളുടെ കാറുകള്‍ ക്രമീകരിക്കുന്ന തൊഴിലാളികള്‍, ഡ്രൈവര്‍, ഡോര്‍ കീപ്പര്‍ എന്നീ തസ്തികകള്‍ക്ക് നൂറു ശതമാനം സ്വദേശിവല്‍ക്കരണം ബാധകമല്ല. സെയില്‍സ് മാനേജര്‍, ഇവന്റ്-കോണ്‍ഫറന്‍സ് സെയില്‍സ് മാനേജര്‍ തസ്തികകളില്‍ 70 ശതമാനമാണ് സ്വദേശിവല്‍ക്കരണം. ഫുഡ്, ഡ്രിങ്ക്‌സ് സൂപ്പര്‍വൈസര്‍, റൂം സര്‍വീസ് സൂപ്പര്‍വൈസര്‍, പാര്‍ട്ടി സെക്ഷന്‍ സൂപ്പര്‍വൈസര്‍, ലോണ്ട്രി സൂപ്പര്‍വൈസര്‍ തസ്തികകളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണം.

ഡിപ്പാര്‍ട്ട്‌മെന്റുകളും സ്‌പെഷ്യലിസ്റ്റ് തൊഴിലുകളും 2019 ഡിസംബര്‍ 27 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കണം. സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകള്‍ അടുത്ത വര്‍ഷം ജൂണ്‍ 22 മുതലും മാനേജര്‍ തസ്തികകള്‍ അടുത്തവര്‍ഷം ഡിസംബര്‍ 16 മുതലുമാണ് സൗദിവല്‍ക്കരണം നടപ്പാക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.
സമ്ബൂര്‍ണ സ്വദേശിവല്‍ക്കരണം തീരുമാനിച്ച തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതും പൂര്‍ണമായും വിലക്കി. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്.

രണ്ടര വര്‍ഷം മുമ്ബ് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജുമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് സമ്ബൂര്‍ണ സ്വദേശിവല്‍ക്കരണം. ആയിരകണക്കിന് വിദേശികളാണ് സൗദിയിലെ ആതിഥേയ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവരെ സാരമായി ബാധിക്കുന്നതാണ് പുതിയ തീരുമാനം.


SHARE THIS

Author:

0 التعليقات: