Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മുംബൈ: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനും പരിസരത്തും മുംബൈ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന പൊവെയ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ.

ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ജൂലൈ ഒമ്ബത് മുതല്‍ 12 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രപകാരം നിരോധിച്ചു.

വിമതരെ അനുനയിപ്പിക്കാനായി എത്തിയ കോണ്‍ഗ്രസ് നേതാവ്ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തിയിരുന്നു. ഡി.കെ ശിവകുമാറിനെതിരെ ഹോട്ടലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു.

ഇതേ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് വിവരം. അതേസമയം ഡി.കെ. ശിവകുമാറിനോട് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. തിരികെ പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Leave A Reply