Saturday, 13 July 2019

കാസര്‍കോട്ട് സിറാജ് സോണ്‍തല സംഗമങ്ങള്‍ക്ക് ആവേശകര തുടക്കം

കാസര്‍കോട്: സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ സോണ്‍തലത്തില്‍ നടക്കുന്ന പ്രചാരണസംഗമങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കമായി. 

കാസര്‍കോട്, കുമ്പള, ബദിയഡുക്ക സോണുകളില്‍ നടന്ന സംഗമങ്ങള്‍ സര്‍ക്കിള്‍ കൂട്ടായ്മകള്‍ക്ക് അന്തിമ രൂപം നല്‍കി. സോണ്‍ സമിതികള്‍ക്ക് രൂപം നല്‍കി.

കാസര്‍കോട് സുന്നി സെന്ററില്‍ ജില്ലാ പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തി. അബ്ബാസ് സഖാഫി അധ്യക്ഷത വഹിച്ചു. 

ബദിയഡുക്കയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബശീര്‍ പുളിക്കൂര്‍ വിഷയാവതരണം നടത്തി. കുമ്പള സോണില്‍ സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. 



SHARE THIS

Author:

0 التعليقات: