Friday, 19 July 2019

എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ സാഹിത്യോത്സവ് ആഗസ്റ്റ് 3,4 തിയ്യതികളില്‍

അംഗഡിമുഗര്‍: എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ 26-മത് സാഹിത്യോത്സവിന് പെര്‍മുദെ യൂണിറ്റ് വേദിയാകും. ആഗസ്റ്റ് 3, 4 തീയതികളിലായി നടക്കുന്ന പരിപാടിയില്‍ ആദ്യ ദിനത്തില്‍ പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും.

2 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ 7 യൂണിറ്റുകളില്‍ നിന്നും 400ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും. 21 അംഗ സ്വാഗ സംഗം നിലവില്‍ വന്നു

ചെയര്‍മാന്‍: അബ്ദുല്‍ കാദര്‍ മുസ്ലിയാര്‍ ബി.എ, കണ്‍വീനര്‍: അബ്ബാസ് അമ്പേരി, ട്രഷറര്‍: എ. ആര്‍.മുഹമ്മദ്, മുഹമ്മദ് പെര്‍മുദെ, റഹിം സി.എ,  അബ്ബാസ് എ എസ് ആര്‍, അലി എം.കെ, ഹുസൈന്‍ ഒഡുവാര്‍, സലീം മുന്നൂര്‍, അബ്ദുല്ല എംസ് എ, റൗഫ് കെണിമൂലെ എന്നിവര്‍ അംഗങ്ങളായും തിരഞ്ഞെടുത്തു.

സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചളളങ്കയം, അബ്ദുല്‍ റഹ്മാന്‍ സഖാഫി അമ്പേരി, താജുദ്ദീന്‍ മാസ്റ്റര്‍, യൂസുഫ് ഹാജി സുബ്ബൈക്കട്ട, മുഹമ്മദ് ഡി.എ. ചള്ളങ്കയം, മുഹമ്മദ് കെ.സി.എം. ഹസൈനാര്‍ മംഗലട്ക്ക, അബ്ദുല്‍ റഹ്മാന്‍ ചളളങ്കയം എന്നിവരടങ്ങുന്ന ഉപദേശക സമിതി കൂടി നിലവില്‍ വന്നു


SHARE THIS

Author:

0 التعليقات: