Sunday, 28 July 2019

എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപീകരണം തിങ്കളാഴ്ച

ബദിയടുക്ക: ആഗസ്റ്റ് 17,18 തീയ്യതികളില്‍ പഞ്ചിക്കല്ലില്‍ നടക്കുന്ന എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവിന്റെ സ്വാഗതസംഘ രൂപീകരണം തിങ്കള്‍ രാത്രി 8.30 മണി മുതല്‍ പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ നടക്കും.

ഫൈസല്‍ സൈനി യുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട്  സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. ബദിയടുക്ക സോണ്‍ പ്രസിഡണ്ട് എ കെ സഖാഫി കന്യാന വിഷയാവതരണം നടത്തും. 

സിദ്ദീഖ് ഹനീഫി അന്നടുക്ക, ഇഖ്ബാല്‍ ആലങ്കോള്‍,ബഷീര്‍ ചക്കുടല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.റസൂദ് നെക്രാജെ സ്വാഗതവും ശിഹാബ് കന്യാന നന്ദിയും പറയും

SHARE THIS

Author:

0 التعليقات: