Saturday, 27 July 2019

ചെങ്കള സെക്ടര്‍ സാഹിത്യോത്സവ് ഓഗസ്റ്റ് 4 ന്; സ്വാഗതസംഘം രൂപീകരിച്ചു

സ്റ്റാര്‍ നഗര്‍: എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് ചെങ്കള സെക്ടറില്‍ ഓഗസ്റ്റ് 4നു സ്റ്റാര്‍ നഗറില്‍ വെച്ച് നടക്കും. 6 വിഭാഗങ്ങളിലായി 110 മത്സര ഇനങ്ങളില്‍ സെക്ടറിലെ 11 യൂണിറ്റുകളില്‍ നിന്ന് 150 ലധികം പ്രതിഭകള്‍ മത്സരിക്കും പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

രക്ഷാധികാരികള്‍:  അബ്ബാസ് സഖാഫി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്,  അഹമ്മദ് സഅദി ചെങ്കള, അബ്ദുല്‍ ഖാദര്‍ അമാനി, 
എം. അബൂബക്കര്‍ ഹാജി സ്റ്റാര്‍ നഗര്‍, ബി.ശാഫി ഹാജി സ്റ്റാര്‍ നഗര്‍, നാസര്‍ മളിയില്‍. 

ഭാരവാഹികള്‍: ബി കെ അബ്ദുല്‍ ഖാദര്‍ (ചെയര്‍മാന്‍),സഹല്‍ സ്റ്റാര്‍ നഗര്‍ (ജനറല്‍ കണ്‍വീനര്‍), സിദ്ദിഖ് ഹാജി (ഫിനാന്‍സ് സെക്രട്ടറി), ബോംബെ അബ്ദുല്ല ഹാജി, എം ടി നാസര്‍, സി എച്ച് ഇഖ്ബാല്‍, എം മാഹിന്  (വൈസ് ചെയര്‍മാന്‍),പി എ ബഷീര്‍, ഖാസിം, എം ബഷീര്‍, 
കബീര്‍ എളിഞ്ചിക (ജോയിന്‍ കണ്‍വീനര്‍), 

എസ് എസ് എഫ് ചെങ്കള സെക്ടര്‍ പ്രസിഡന്റ് ജുനൈദ് മുസ്ലിയാര്‍ ചേരൂരിന്റെ അധ്യക്ഷതയില്‍ ഡിവിഷന്‍ മഴവില്‍ സെക്രട്ടറി മാഹിന്‍ പട്‌ള വിഷയാവതരണം നടത്തി സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ സഅദി  സ്വാഗതവും സിയാദ് കുഞ്ഞിക്കാനം നന്ദിയും പറഞ്ഞു.




SHARE THIS

Author:

0 التعليقات: