Friday, 12 July 2019

എസ് എസ് എഫ് കാസര്‍കോട് ജില്ലാ അനലൈസ ശനിയാഴ്ച; അശ്ഹര്‍ പത്തനംതിട്ട ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: എസ് എസ് എഫ് കാസര്‍കോട് ജില്ല അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഷിറിയ ലത്വീഫിയ്യയില്‍ നടക്കും.

എസ് എസ് എഫ് കാസര്‍കോട് ജില്ല പ്രസിഡന്റ്
സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അദ്ധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അശ്ഹര്‍ പത്തംനംതിട്ട ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി സി ആര്‍ കുഞ്ഞു മുഹമ്മദ് കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.

ആറു മാസത്തെ പ്രവര്‍ത്തന കാലയളവിലെ വിവിധ റിപ്പോര്‍ട്ടുകള്‍ അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം തുടങ്ങിയവര്‍ അവതരിപ്പിക്കും.തുടര്‍ന്ന് ചര്‍ച്ചയും സബ്മിഷനും നടക്കും.

ശക്കീര്‍ എം ടി പി സ്വാഗതം പറയും

SHARE THIS

Author:

0 التعليقات: