Sunday, 14 July 2019

എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 17, 18ന് എര്‍മാളത്ത്

എര്‍മളം: എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 17 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ എര്‍മാളം വെച്ച് നടക്കും. 7 വിഭാങ്ങളിലായി 4 സെക്ടറില്‍ നിന്നും വിവിധ ക്യാമ്പസില്‍ നിന്നമായി മുന്നൂറിലധികം മത്സരാര്‍ത്ഥികള്‍ 98 ഇനങ്ങളില്‍ മാറ്റരുക്കുന്ന സാഹിത്യോത്സവിന് മത്സര വേദി എര്‍മളത്ത് ഒരുങ്ങും. പരിപായുടെ നടത്തിപ്പിന് വേണ്ടി 101 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. 

ഭാരവാഹികള്‍: ചെയര്‍മാന്‍: കുര്‍സ് മൊയ്തീന്‍ കുഞ്ഞി ഹാജി, ജനറല്‍ കണ്‍വീനര്‍: അബൂബക്കര്‍ കരുമാനം, ട്രഷറര്‍: ഇ എം അബ്ദുല്‍ ഖാദര്‍ ഹാജി, വൈസ് ചെയര്‍മാന്‍: ഐ അബ്ദുല്‍ ഖാദര്‍, ഹസൈനാര്‍ വി കെ, അഹ്മദ് കൊല്ലമ്പാടി, ജോയിന്റ് കണ്‍വീനര്‍: മുനീര്‍ ബി എ, നാസര്‍ മാളിയില്‍, മുഷ്താഖ് അഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.



SHARE THIS

Author:

0 التعليقات: