Friday, 26 July 2019

എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് ഓഗസ്റ്റ് 24,25 ന്; സ്വാഗത സംഘം രൂപീകരിച്ചു

കോട്ടപ്പുറം: എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് കാഞ്ഞങ്ങാട് ഡിവിഷനില്‍ ഓഗസ്റ്റ് 24 ,25 തിയ്യതികളില്‍ കോട്ടപ്പുറം ആനച്ചാലില്‍ നുസ്രത്തുല്‍ ഇസ്ലാം എജ്യൂക്കേഷന്‍ സെന്ററില്‍ വെച്ച് നടക്കും.
6 വിഭാഗങ്ങളിലായി 118 മത്സര ഇനങ്ങളില്‍ ഡിവിഷനിലെ 6 സെക്ടറില്‍ നിന്നും വിവിധ കാമ്പസുകളില്‍ നിന്നും 300 ലധികം പ്രതിഭകള്‍ മത്സരിക്കും.

പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. 

എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ പ്രസിഡന്റിന്റെ  അദ്ധ്യക്ഷതയില്‍ എസ് എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്റഫി ആറങ്ങാടി  ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്  സോണ്‍ ജന:സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി   വിഷയാവതരണം നടത്തി. എസ്.വൈ.എസ് സോണ്‍ ജന:സെക്രട്ടറി സത്താര്‍ പഴയകടപ്പുറം സാഹിത്യോത്സവ് പ്രക്യപനം നടത്തി. 

മമ്മു ഹാജി കോട്ടപ്പുറം, മുഹമ്മദ് കുഞ്ഞി ഹാജി
ബഷീര്‍ മങ്കയം, മൂസ പടന്നക്കാട്, ഇ കെ  അബ്ദുറഹ്മാന്‍ ഫലഹ് നഗര്‍,ഇസ്ഹാഖ് കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറിമാരായ അഷ്ഫാഖ് പരപ്പ,സിറാജ് ഹിമമി സഖാഫി, അബ്ദുള്ള ഹിമമി, ബാസിത് കൊളവയല്‍, അഷ്റഫ് കൊളവയല്‍,കലാം പുഞ്ചാവി, ഹസീബ് പുഞ്ചാവി, മര്‍ശദ് ഫാളിലി, സഫ്വാന്‍ തങ്ങള്‍ മുന്‍ ഡിവിഷന്‍ നേതാക്കളായ ശിഹാബ് പാണത്തൂര്‍, മശൂദ് ഫാളിലി .നാസര്‍ പഴയ കടപ്പുറം, ഇര്‍ഷാദ് ഇര്‍ശാദി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിവിഷന്‍ ജന:സെക്രട്ടറി റിയാസ് പഴയ കടപ്പുറം  സ്വാഗതവും. അബൂബക്കര്‍ ബാഖവി പ്രാര്‍ത്ഥനയും നടത്തി. സ്വാഗത സംഘം കണ്‍വീനര്‍ റാശിദ് ഹിമമി സഖാഫി  നന്ദി പറഞ്ഞു. 



SHARE THIS

Author:

0 التعليقات: