Wednesday, 24 July 2019

എസ്എസ്എഫ് ഉപ്പള ഡിവിഷന്‍ സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗതസംഘ രൂപീകരണവും വ്യാഴാഴ്ച

ബന്തിയോട്: ഉപ്പള ഡിവിഷന്‍ സാഹിത്യോത്സവ് പ്രഖ്യാപനവും സ്വാഗത സംഘ രൂപീകരണവും ജൂലൈ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് മേര്‍ക്കള താജുല്‍ ഉലമ സുന്നി സെന്ററില്‍ നടക്കും. 

ഡിവിഷന്‍ പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി അല്‍ ബുഖാരി ബായാര്‍ ഉദ്ഘാടനം ചെയ്യും.എസ് വൈ എസ് ജില്ലാ സെക്രട്ടറി സിദ്ധീവ് സഖാഫി ആവള പ്രഖ്യാപനം നടത്തും. അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ വിഷയാവതരണം നടത്തും. സയ്യിദ് ആരിഫ് ഹസന്‍ ജൗഹരി തങ്ങള്‍ പൈവളികെ മുഖ്യ അതിഥിയായിരിക്കും.

ഹമീദ് സഖാഫി മേര്‍ക്കള, ശാഫി സഅദി ശറിയ, ഇബ്രാഹിം ഹാജി ബേക്കൂര്‍,എം.പി.മുഹമ്മദ് മണ്ണങ്കുഴി, കല്‍പ്പന ഹമീദ് ഹാജി, അലങ്കാര്‍ മുഹമ്മദ് ഹാജി,ബാപ്പുഞ്ഞി ചേവാര്‍,മുഹമ്മദലി അഹ്‌സനി മൂസോടി ,അബ്ദുറസാഖ് മദനി ബായാര്‍, യൂസുഫ് സഖാഫി കനിയാല, ലത്തീഫ് സഖാഫി ബേക്കൂര്‍, അന്തുഞ്ഞി ചേവാന്‍, ഹസൈനാര്‍ മുസ്ലിയാര്‍ മീപ്പിരി, നംഷാദ് ബേക്കൂര്‍,    മൊയ്ദീന്‍ സൈനി ചിന്നമുഗര്‍,മജീദ് സഅദി സുബൈകട്ട, ശരീഫ് സഅദി ചിന്നമുഗര്‍ ,നിയാസ് സഖാഫി ആനക്കല്ല്, മുദസ്സിര്‍ മഞ്ചേശ്വരം, ബദ്റുല്‍ മുനീര്‍ സഖാഫി അട്ടഗോളി, റൈഷാദ് സുബൈകട്ട തുടങ്ങിയവര്‍ സമ്പന്ധിക്കും.ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ സുബൈകട്ട സ്വാഗതവും ബദ്‌റുല്‍ മുനീര്‍ കൊക്കച്ചാല്‍ നന്ദിയും പറയും.



SHARE THIS

Author:

0 التعليقات: