Thursday, 18 July 2019

പെര്‍ള-പുത്തിഗെ-കാസര്‍കോട് റൂട്ടില്‍ ബസ് വേണം -എസ് വൈ എസ് കന്തല്‍ യൂനിറ്റ്

പുത്തിഗെ:  പെര്‍ളയില്‍ നിന്നും പുത്തിഗെ-സീതാംഗോളി-കാസര്‍കോട് റൂട്ടില്‍ ബസില്ലാത്തതു നിമിത്തം കലക്ടറേറ്റിലും കോടതി, ആര്‍ ടി ഒ, ജില്ലാ രജിസ്ട്രാഫീസ് തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്ക് ചെല്ലുന്നവര്‍ക്ക് മൂന്ന് ബസ് കയറിപ്പോകേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. 

ജനങ്ങളുടെ ദുരിതം മനസിലാക്കി കെ എസ് ആര്‍ ടി സി അടക്കം ഈ റൂട്ടില്‍ ബസുകള്‍ അനുവദിക്കാന്‍ തയ്യാറാകണമെന്ന് എസ് വൈ എസ് കന്തല്‍ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ സിദ്ദീഖ് ടി എം അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുല്ല, എ.എം. അബ്ദുല്ല ഹാജി, ലുക്മാനുല്‍ ഹഖീം തുടങ്ങിയവര്‍ സംബന്ധിച്ചു. ശാഹുല്‍ ഹമീദ് പി.ഐ. സ്വാഗതം പറഞ്ഞു. 




SHARE THIS

Author:

0 التعليقات: