Friday, 5 July 2019

ജില്ലാ എസ് വൈ എസ് മീഡിയാ ശില്‍പശാല 12 ന് കാസര്‍കോട്

കാസര്‍കോട്: ജില്ലാ എസ് വൈ എസ് മീഡിയാ ശില്‍പശാല ഈ മാസം 12 ന് കാസര്‍കോട് ജില്ലാ സുന്നീ സെന്ററിലെ യൂത്ത് സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലയിലെ ഒന്‍പത് സോണുകളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികള്‍ സംബന്ധിക്കുന്ന ശില്‍പശാലയില്‍ പ്രമുഖ പത്ര പ്രവര്‍ത്തകരും സംസ്ഥാന ജില്ലാ നേതാക്കളും നേതൃത്വം നല്‍കും.

തുടര്‍ന്ന് സോണ്‍ തലങ്ങളില്‍ മീഡിയാ വിരുന്നും മീഡിയാ വര്‍ക്ക് ഷോപ്പും  സംഘടിപ്പിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന ജില്ലാ ശില്‍പശാലയില്‍ ഒന്‍പത് സോണുകളിലെ മീഡിയാ സെക്രട്ടറിമാര്‍, മീഡിയാ കോ-ഓഡിനേറ്റര്‍മാര്‍, ഐ.എം.എം സോണ്‍ കോ-ഓഡിനേറ്റര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും.

ജില്ലാ യൂത്ത് സ്‌ക്വയറില്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എസ് വൈ എസ് കാബിനറ്റ് മീഡിയാ ശില്‍പ ശാലക്ക് അന്തിമരൂപം നല്‍കി. ബശീര്‍ പുളിക്കൂര്‍,
പാത്തൂര്‍ മുഹമ്മദ് സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അശ്‌റഫ് കരിപ്പോടി, സിദ്ദീഖ് സഖാഫി ബായാര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, ശാഫി സഅദി ശിറയ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ഇല്ല്യാസ് കൊറ്റുമ്പ ചര്‍ച്ചയില്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: