Friday, 19 July 2019

എസ് വൈ എസ് ജില്ലാ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച പെരിയടുക്കം ബദ്‌രിയ്യാ എജുക്കേഷന്‍ സെന്ററില്‍

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ജില്ലാ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച ഉച്ചക്ക് 12 മണി മുതല്‍ പെരിയടുക്കം ബദ്‌രിയ്യാ എജുക്കേഷന്‍ സെന്ററില്‍ നടക്കും. ജില്ലയിലെ ഒമ്പത് സോണുകളെ പ്രതിനിധീകരിച്ച് 118 കൗണ്‍സിലര്‍മാര്‍ സംബന്ധിക്കും.

കഴിഞ്ഞ ആറ് മാസത്തെ കര്‍മ പദ്ധതിയും ജില്ലയിടെ തനതു പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യും. ജില്ലാ റാലിയുടെ കര്‍മ പദ്ധതിയുടെ കരട് അവതരണവും ചര്‍ച്ചയും നടക്കും. സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കും.  

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ബദ് രിയ്യ എജുക്കേഷന്‍ സെന്റര്‍ ചെയര്‍മാന്‍ സയ്യിദ് ഫക്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  

പൊതു ഭരണം, സാമ്പത്തികം, സംഘാടനം, പരിശീലനം, ദഅ്‌വ, ഖാഫില, സാന്ത്വനം, സേവനം, സംസ്‌കാരികം, സാമൂഹികം എന്നീ 10 വകുപ്പുകളുടെ ചര്‍ച്ചകള്‍ക്ക് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ശാഫി സഅദി ഷിറിയ,  സിദ്ദീഖ് സഖാഫി ബായാര്‍, അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട എന്നിവര്‍ നേതൃത്വം നല്‍കും.

ജില്ലയിലെ 300 ലേറെ യൂണിറ്റുകളിലും 45 സര്‍ക്കിളുകളിലും ഒമ്പത് സോണുകളിലും അര്‍ധവാര്‍ഷിക  കൗണ്‍സില്‍ നടക്കും. സോണ്‍ കൗണ്‍സില്‍ പൂര്‍ത്തിയാക്കിയാണ് ജില്ലാ കൗണ്‍സില്‍ നടക്കുന്നത്.

പ്രവര്‍ത്തക സമിതി യോഗം രാവിലെ 11 മണിക്ക് ആരംഭിക്കും.



SHARE THIS

Author:

0 التعليقات: