Monday, 8 July 2019

എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ 12ന് മാര്‍പ്പിനടുക്കയില്‍

കുമ്പഡാജ: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന തലത്തില്‍ നടത്തി വരുന്ന അര്‍ദ്ധ വാര്‍ഷിക കൗണ്‍സിലിന്റെ ഭാഗമായി നടക്കുന്ന കുമ്പഡാജ സര്‍ക്കിള്‍ കൗണ്‍സില്‍ ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 6:30  മണി മുതല്‍ മാര്‍പ്പിനടുക്കയില്‍ നടക്കും. 

യൂണിറ്റ് തലങ്ങളില്‍ കൗണ്‍സില്‍ പൂര്‍ത്തികരിച്ചാണ് സര്‍ക്കിള്‍ തല കൗണ്‍സില്‍ നടക്കുന്നത്. യൂണിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫൈനാന്‍സ് സെക്രട്ടറിക്ക് പുറമെ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരും പരിപാടിയില്‍ സംബന്ധിക്കും. ആറ് മാസക്കാലയളവില്‍ സര്‍ക്കിള്‍ കമ്മിറ്റി നടത്തിയ പരിപാടികള്‍ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. 

11 യൂണിറ്റുകളില്‍ നിന്നുമായി നൂറോളം പ്രതിനിധികള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫി അന്നടുക്ക അധ്യക്ഷത വിഹിക്കും. എസ് വൈ എസ് ബദിയടുക്ക സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാന ഉദ്ഘാടനം ചെയ്യും. ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുന്നാസിര്‍ സഖാഫി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച ആമുഖ പ്രഭാഷണം നടത്തും. 

അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, അബ്ദുള്ള സഅദി തുപ്പക്കല്‍, ഇബ്രാഹിം മുസ്ലിയാര്‍ പുത്രോടി, യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, മുഹമ്മദ് മുസ്ലിയാര്‍ ബെളിഞ്ച, അശ്രഫ് മുനിയൂര്‍ സംബന്ധിക്കു. അബ്ദുല്‍ റഹീം മാര്‍പ്പിനടുക്ക നന്ദി പറയും.

SHARE THIS

Author:

0 التعليقات: