Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കുമ്പടാജ: വിദ്യാഭ്യാസ രംഗത്ത് മതിയായ പഠന സൗകര്യമില്ലാതെ കാലങ്ങളായി തുടരുന്ന അവഗണനക്ക് മാറ്റം വരുത്തി കുമ്പടാജ പഞ്ചായത്തില്‍ ഹൈസ്‌ക്കൂള്‍ പഠനം സാധ്യമാക്കാന്‍ കേരള സര്‍ക്കാര്‍ വഴിതുറക്കണമെന്ന് എസ് വൈ എസ് കുമ്പടാജ സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

മലയാള ഭാഷ പഠിക്കാനുള്ള ഒരറ്റ ഹൈസ്‌ക്കൂള്‍ പോലും അനുവദിക്കാത്തതിനാല്‍ പലരുടെയും പഠനം പെരുവഴിയിലാകുകയാണ്. മറ്റ് കേന്ദ്രങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ യാത്രാ സൗകര്യം ലഭ്യമാകാതിരിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. ആവശ്യമായ സൗകര്യം ചെയ്തുതരാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

മാര്‍പ്പിനടുക്കയില്‍ നടന്ന പരിപാടിയില്‍ ബദിയടുക്ക സോണ്‍ സാമുഹ്യ ക്ഷേമകാര്യ സെക്രട്ടറി അഷ്‌റഫ് സഖാഫി ഷേണി പ്രാര്‍ത്ഥന നടത്തി. സര്‍ക്കിള്‍ ദഅവാ കാര്യ പ്രസിഡണ്ട് ഇബ്രാഹിം മുസ്ലിയാര്‍ പുത്രോടി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ബദിയടുക്ക സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാന ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

പി എ മുഹമ്മദ് മൗലവി പാലഗം, അബ്ദുല്ല സഅദി തുപ്പക്കല്‍,അബ്ദുല്‍അസീസ് ഹിമമി ഗോസാഡ, യൂസുഫ് മുസ് ലിയാര്‍ കുദിങ്കില, ഉമര്‍ മുനിയൂര്‍ സംസാരിച്ചു. വിദേശത്ത് പോകുന്ന മാര്‍പ്പിനടുക്ക അബ്ദുല്‍ ഖാദര്‍ മൗലവിക്ക് യാത്രയയപ്പ് നല്‍കി. ഫിനാന്‍സ് സെക്രട്ടറി അഷ്‌റഫ് മുനിയൂര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹുസൈന്‍ സഖാഫി തുപ്പക്കല്‍ നന്ദിയും പറഞ്ഞു.
Leave A Reply