വര്‍ഷക്കാല രോഗങ്ങളില്‍ ജാഗ്രത പുലര്‍ത്തണം- എസ് വൈ എസ്

ബെളിഞ്ച: ഭീതി പരത്തുന്ന വര്‍ഷക്കാല രോഗങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പകര്‍ച്ചവ്യാഥികളില്‍ നിന്നും വീടും പരിസരവും മുക്തമാക്കാന്‍ നാട്ടുകാര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കണമെന്നും എസ് വൈ എസ് ബദിയടുക്ക സോണ്‍ ട്രൈനിംഗ് സമിതി സെക്രട്ടറി അബ്ദുല്ല സഅദി തുപ്പക്കല്‍ പറഞ്ഞു.

കുമ്പടാജ സര്‍ക്കിള്‍ കമ്മറ്റി ബെളിഞ്ച മഹബ്ബയില്‍ നടത്തിയ തഹ് ലീല്‍ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കിള്‍ ക്ഷേമ കാര്യ പ്രസിഡണ്ട് പി എ മുഹമ്മദ് മൗലവി പാലഗം അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച വിഷയാവതരണം നടത്തി.ആബിദ് നഈമി ബെളിഞ്ച സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ നാരമ്പാടി, മുഹമ്മദ് അക്കര, അബ്ദുറഊഫ് നാരമ്പാടി, അബൂബക്കര്‍ ദഡ്മൂല,സുബൈര്‍ ഗുരിയടുക്ക, ജമാല്‍ അക്കര, ഫാറൂഖ് ഗുരിയടുക്കം സംബന്ധിച്ചു.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍