Sunday, 14 July 2019

എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ കൗണ്‍സില്‍ സമാപിച്ചു

മഞ്ചേശ്വരം: സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള യൂണിറ്റ്, സര്‍ക്കിളുകളുടെ കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കി സോണ്‍ കൗണ്‍സില്‍ സമാപിച്ചു. 

സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെയുടെ അധ്യക്ഷധയില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി ഉദ്ഘടനം ചെയ്തു. സയ്യിദ് ഷഹീര്‍ അല്‍ ബുഖാരി ആശംസ പ്രസംഗം നടത്തി. ജില്ലാ ഓര്‍ഗനൈസിംഗ് പ്രസിഡന്റ് പാത്തൂര്‍ മുഹമ്മദ് സഖാഫി കൗണ്‍സില്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഹൈദര്‍ സഖാഫി പൊതു റിപ്പോര്‍ട്ടും ഫൈനാന്‍സ് സെക്രട്ടറി ജബ്ബാര്‍ സഖാഫി പാത്തൂര്‍ വരവ് ചിലവ് കണക്കും  അവതരിപ്പിച്ചു.

 ജില്ലാ പ്രവര്‍ത്തക സമിതി അംഗം താജുദ്ദീന്‍ മാസ്റ്റര്‍ സുബ്ബൈകട്ട, ഹസ്സന്‍ സഅദി മള്ഹര്‍, ഖലീല്‍ അഹ്‌സനി മച്ചംപാടി, അബ്ദുര്‍റഹ്മാന്‍ സഖാഫി ധര്‍മനഗര്‍, സിദ്ദിഖ് പുര്‌സങ്ങോടി,ബഷീര്‍ മുന്നിപ്പാടി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹൈദര്‍ സഖാഫി സ്വാഗതവും അസീസ് സഖാഫി മച്ചംപാടി നന്ദിയും പറഞ്ഞു

SHARE THIS

Author:

0 التعليقات: