Friday, 12 July 2019

എസ് വൈ എസ് മുള്ളേരിയ സോണ്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ ശനിയാഴ്ച

മുള്ളേരിയ്യ: എസ് വൈ എസ് മുള്ളേരിയ സോണ്‍ അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ ശനിയാഴ്ച ഉച്ചക്ക്  ഒരു മണിക്ക് മുള്ളേരിയ്യ അഹ്ദലിയ്യ സെന്ററില്‍ നടക്കും. യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ അധ്യക്ഷത വഹിക്കും. സോണ്‍ കണ്‍ട്രോളര്‍ ശാഫി സഅദി ഷിറിയ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ സ്വാഗതം ആശംസിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, ഖാസിം നഈമി കിന്നിംങ്കാര്‍, ജാഫര്‍ സഅദി പള്ളത്തൂര്‍, മൂസ സഖാഫി മാതാപുരം, ഉമര്‍ സഖാഫി മയ്യളം, ഹനീഫ് സഅദി പള്ളത്തൂര്‍, അബ്ദുല്ല പൊവ്വല്‍, ഇല്ല്യാസ് കൊറ്റുബ, ഹനീഫ് സഅദി മഞ്ഞപ്പാറ, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. 



SHARE THIS

Author:

0 التعليقات: