Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മുള്ളേരിയ്യ: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് മുള്ളേരിയ സോണ്‍ അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു. യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുശാവറ അംഗം റഫീഖ് സഅദി ദേലംപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം താജുദ്ദീന്‍ മാസ്റ്റര്‍ വിശവതരണം നടത്തി. മുള്ളേരിയ സോണ്‍ പരിധിയിലെ മുഴുവന്‍ യൂണിറ്റിലും ജൈവ പച്ചക്കറി കൃഷി ചെയ്യാനുള്ള വിത്ത് സൗജന്യമായി വിതരണം ചെയ്യും. 

കഴിഞ്ഞ ആറ് മാസത്തെ കര്‍മ്മ പദ്ധതികള്‍ വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ അവതരിപ്പിച്ചു.  സാമ്പത്തിക റിപ്പോര്‍ട്ട് അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട് അവതരിപ്പിച്ചു. ഖാസിം നഈമി കിന്നിംങ്കാര്‍, ജാഫര്‍ സഅദി പള്ളത്തൂര്‍, മൂസ സഖാഫി മാതാപുരം, ഉമര്‍ സഖാഫി മയ്യളം, ഹനീഫ് സഅദി പള്ളത്തൂര്‍, അബ്ദുല്ല പൊവ്വല്‍, ഇല്ല്യാസ് കൊറ്റുബ, ഹനീഫ് സഅദി മഞ്ഞപ്പാറ, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ജാഫര്‍ സഅദി പള്ളത്തൂര്‍ സ്വാഗതവും അബ്ദുല്ല പൊവ്വല്‍ നന്ദിയും പറഞ്ഞു. 
Leave A Reply