Tuesday, 23 July 2019

മഴക്കാല ദുരിതങ്ങളില്‍ വേദനിക്കുന്നവര്‍ക്ക് ആശ്വാസവുമായി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍

കാസര്‍കോട്: കടലാക്രമണം മൂലവും മഴക്കാല ദുരിതങ്ങള്‍ മൂലവും വേദനിക്കുന്നവര്‍ക്ക് സമാശ്വാസം ചൊരിഞ്ഞ് നാടെങ്ങും എസ് വൈ എസ് പ്രവര്‍ത്തകര്‍. ദുരിതത്തിലായ ചേരങ്കൈ കടപ്പുറത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ എസ് വൈ എസ് ജില്ലാ സോണ്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഭീതിയില്‍ കഴിയുന്നവര്‍ക്ക് സമാശ്വാസം ചൊരിഞ്ഞു.  

എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രടടറി പി ബി ബശീര്‍ പുളിക്കൂര്‍, കാസര്‍കോട് സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, സോണ്‍ സെക്രട്ടറി ത്വാഹിര്‍ കോട്ടക്കുന്ന് തുടങ്ങിയവരാണ് ചേരങ്കൈ കടപ്പുറം സന്ദര്‍ശിച്ചത്.

കാഞ്ഞങ്ങാട് സോണില്‍ എസ് വൈ എസ് ജില്ലാ കമ്മറ്റിയെഗം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദിയുടെ നേതൃത്വത്തില്‍ സോണ്‍ നേതാക്കളായ അബ്ദുല്‍ സത്താര്‍ പഴയകടപ്പുറം, നൗശാദ് അഴീത്തല, അശ്കര്‍ പടന്നക്കാട്, റിയാസ് പഴയകടുപ്പുറം തുടങ്ങിയവര്‍  ദുരിതമനുഭവിക്കുന്ന വിവിധ പ്രദേശങ്ങളില്‍ ആശ്വാസവുമായി കടന്നു ചെന്നു. വെള്ളം കയറിയ വീടുകലിലെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചു. പഴയകടപ്പുറം, ബല്ലാകടപ്പുറം, മീനാപ്പീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നേതാക്കള്‍ എത്തി.

കാസര്‍കോട് വിദ്യാനഗറിനു സമീപം വെള്ളം കയറി ഭാഗികമായി നശിച്ച വീടുകളിലും എസ് വൈ എസ് നേതാക്കളെത്തി.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ ക്യാബിനറ്റ് പ്രത്യേക ക്രൈസിസ് മാനേജ്‌മെന്റ് ടീമിന് രൂപം നല്‍കി. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെ 12 ക്യാബിനറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഇടപെടുന്നതിന് സംവിധാനമുണ്ടാക്കി. സാന്ത്വനം സേവനം സെക്രട്ടറിമാരായ ശാഫി സഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും

SHARE THIS

Author:

0 التعليقات: