Friday, 19 July 2019

എസ് വൈ എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിളില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആനിന് തുടക്കമായി.

പുത്തിഗെ: എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റിയുടെ നിര്‍ദ്ധേശ പ്രകാരം സര്‍ക്കിള്‍ തലത്തില്‍ നടക്കുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആനിന് പുത്തിഗെ നോര്‍ത്ത് സര്‍ക്കിളില്‍ തുടക്കമായി.

കട്ടത്തട്ക്ക തഖ് വ മസ്ജിദില്‍ ആരംഭിച്ച ഖുര്‍ആന്‍ പഠന ക്ലാസ് സയ്യിദ് ഹാമിദ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍  പാരായണത്തിന് പ്രാധാന്യം നല്‍കിയുള്ള പഠന ക്ലാസ് എല്ലാ വെള്ളിയാഴച്ചയും രാവിലെ ഏഴ് മണി മുതല്‍ എട്ട് മണിവരെ നടക്കും. പഠിതാക്കള്‍ക്ക് ഹാജര്‍ രേഖപെടുത്തും.പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന സഠഘമത്തില്‍ സോണ്‍ പ്രതിനിധി കളായ അഷ്‌റഫ് സഅദി ആരിക്കാടി,താജുദ്ധീന്‍ മാസ്റ്റര്‍, ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍, അബ്ദുല്‍ റഹിമാന്‍ ചെന്നാര്‍, ലത്തീഫ് മാസ്റ്റര്‍, ഇബ്രാഹിം പി, മന്‍ഷാദ് അഹ്‌സനി, റഹീം സഖാഫി അമ്പേരി, സത്താര്‍ സഖാഫി ബാഡൂര്‍, സഈദ് മാസ്റ്റര്‍ പര്‍ളാഡം സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: