Monday, 8 July 2019

എസ്,വൈ,എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ യൂണിറ്റ് അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ പൂര്‍ത്തിയായി

പുത്തിഗെ:  എസ്,വൈ,എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിളില്‍ പെട്ട പതിനൊന്ന് യൂണിറ്റുകളിലും അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ പൂര്‍ത്തിയായി,
സര്‍ക്കിള്‍ കൗണ്‍സില്‍ 9 ന് മുഹിമ്മാത്തില്‍  നടക്കും. കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും അടുത്ത ആറുത്ത മാസത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയുമാണ് യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചത്.

പ്രവര്‍ത്തനം വിലയിരുത്തി യൂണിറ്റുകളിലേക് ഗ്രേഡിംഗ് നിശ്ചയിച്ചു.
കൂടാതെ സേവന സന്നദ്ധരായി ഓരോ യൂണിറ്റില്‍ നിന്നും അഞ്ച് വീതം എടുത്ത സാന്ത്വന വളണ്ടിയര്‍മാരെ സര്‍ക്കിള്‍ കൗണ്‍സിലില്‍ നാടിന് സമര്‍പിക്കും. യൂത്ത് സമ്മേളനത്തിന്റെ ഭാഗമായി രൂപ കൊള്ളുന്ന ടീം ഒലീവിലേക്കുള്ള തെരഞ്ഞടുപ്പ് യൂണിറ്റുകളില്‍ ആരംഭിച്ചു.
സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ കൗണ്‍സിലില്‍ അവതരിപ്പിക്കും.
ഇതിനും സര്‍ക്കിള്‍ കൗണ്‍സിലില്‍ അന്തിമരൂപമാകും. 

വിവിധ യൂണിറ്റുകളിലെ കൗണ്‍സിലുകള്‍ക്ക് റഹീം സഖാഫി അമ്പേരി ,സഈദ് മാസ്റ്റര്‍ പര്‍ളാഡം, സത്താര്‍ സഖാഫി ബാഡൂര്‍ , അബ്ബാസ് അമ്പേരി , ഹുസൈന്‍ അംഗഡി മുഗര്‍ ,ബഷീര്‍ മദനി ,ഖലീല്‍ എരുംതുംകല്ല് ,നസീര്‍ സഖാഫി നേത്രത്വം നല്‍കി .



SHARE THIS

Author:

0 التعليقات: