Thursday, 11 July 2019

എസ് വൈ എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ കൗണ്‍സില്‍ സമാപിച്ചു.

അംഗഡി മുഗര്‍: എസ് വൈ എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിളില്‍പെട്ട പതിനൊന്ന് യൂണിറ്റുകളിലും പ്രവര്‍ത്തകര്‍ സഘ കൃഷി ഒരുക്കാനും വേനല്‍ കാലത്തെ ജല ദൗര്‍ലഭ്യം കണക്കിലെടുത്ത് മഴവെള്ളം സംരക്ഷിച്ച് കുടിവെള്ളമാക്കാനും പദ്ധതി തയ്യാറാക്കി സര്‍ക്കിള്‍ കൗണ്‍സില്‍ മുഹിമ്മാത്തില്‍  സമാപിച്ചു . 

ഖുര്‍ആന്‍ പഠനത്തിനായി സര്‍ക്കിള്‍ തലത്തില്‍  സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ കേന്ദ്രം ആരംഭിക്കും.ഇതിന്റെ ഉദ്ഘാടനം ഈ മാസം 19 ന് നടത്തും.അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ സേവന സന്നദ്ധരായ സാന്ത്വന വളണ്ടിയര്‍ ടീമിന്  പരിശീലനം നല്‍കും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 33 അംഗങ്ങള്‍ ഉള്‍പെടുന്ന ടീം ഒലീവ് എന്ന പേരില്‍ പ്രത്യേക സംഘം രൂപീകരിക്കും.
കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തന, സാമ്പത്തിക റിപ്പോര്‍ട്ടകള്‍ അവതരിപിച്ചു. 

കൗണ്‍സില്‍ സര്‍ക്കിള്‍   പ്രസിഡന്റ് അബ്ദുല്‍ റഹീം സഖാഫി അമ്പേരി യുടെ അധ്യക്ഷതയില്‍ കണ്‍ട്രോളര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു .സോണ്‍ നേതാക്കളായ ഇബ്രാഹിം സഖാഫി ,താജുദ്ധീന്‍ മാസ്റ്റര്‍ ,ലത്തീഫ് സഅദി,ലത്തീഫ് മാസ്റ്റര്‍ ആശംസഅറിയിച്ചു.
സഈദ് മാസ്റ്റര്‍ പര്‍ളാഡം സ്വാഗതവും സലീം മുന്നൂര്‍ നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: