Friday, 26 July 2019

സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ക്ലാസിന് ഊജംപദവ് സുന്നി സെന്ററില്‍ തുടക്കമായി

പുത്തിഗെ: എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സര്‍ക്കിള്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ക്ലാസിന് ഊജംപദവ് സുന്നി സെന്ററില്‍ തുടക്കമായി.

സോണ്‍ ദഅ്‌വകാര്യ പ്രസിഡന്റ് ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ സെക്രട്ടറി സലാം സഖാഫി ക്ലാസിന് നേതൃത്വം നല്‍കി. സര്‍ക്കിള്‍ പ്രസിഡന്റ് ഫൈസല്‍ സഖാഫി അധ്യക്ഷത വഹിച്ചു. 


അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, താജുദ്ദീന്‍ മാസ്റ്റര്‍,  മുഹ്‌യിദ്ദീന്‍ ഹിമമി, അബ്ദുല്‍ ഖാദിര്‍ അമാനി, ഉമര്‍ ഉപ്പിന തുടങ്ങിയവര്‍ സംബന്ധിച്ചു. ബശീര്‍ സഅദി സ്വാഗതവും അശ്‌റഫ് സഖാഫി നന്ദിയും പറഞ്ഞു. 

എല്ലാ വെള്ളിയാഴ്ചയും രാവിലെ ക്ലാസ് നടക്കും. 



SHARE THIS

Author:

0 التعليقات: