Monday, 8 July 2019

മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മാതൃകയായി ഉപ്പള മണിമുണ്ട ബ്രദേഴ്‌സ് ക്ലബ്ബ്

ഉപ്പള: രൂക്ഷമായ മാലിന്യ നിര്‍മാര്‍ജന പ്രശ്‌നം നേരിടുന്ന ഗ്രാമപഞ്ചായത്താണ് മംഗല്‍പ്പാടി. ഉപ്പള ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍, മണിമുണ്ട ഹനുമാന്‍ നഗര്‍, മസ്താന്‍ നഗര്‍, കീഴൂര്‍, ശാരദാനഗര്‍ എന്നിവിടങ്ങളില്‍ മാലിന്യം രൂക്ഷമായതോടെ പ്രശ്‌നപരിഹാരത്തിന് മണിമുണ്ട ബ്രദേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നിട്ടറിങ്ങി.

ജൈവമാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനും ഖരമാലിന്യങ്ങള്‍ വീടുകള്‍ കയറി സംഭരിക്കുന്നതിനും ക്ലബ്ബ് പ്രവര്‍ത്തകര്‍ കര്‍മ്മ സമിതിക്ക്
രൂപം നല്‍കി. മുന്നൂറോളം വീടുകളും പത്തോളം ഫ്‌ളാറ്റുകളുമുള്ള ഈ പ്രദേശത്ത് ജന
സംഖ്യ രണ്ടായിരത്തിലേറെയാണ്. ബോധവത്കരണ പ്രവര്‍ത്തനം സംഘടിപ്പിച്ച ശേഷമാണ് മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ ജനവാസ പ്രദേശങ്ങള്‍ മാലിന്യമുക്തമായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഹരിത സേനക്കൊപ്പം
ക്ലബ്ബിന്റെ കര്‍മസമിതി പ്രവര്‍ത്തകരും രംഗത്തിറങ്ങി. 

പ്ലാസ്റ്റിക് ഉള്‍പ്പെടയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഇപ്പോള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. വീടുവീടാന്തരം കയറിയിറങ്ങി പ്രവര്‍ത്തകര്‍ നടത്തി പ്രചരണത്തിന് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചതെന്ന് ക്ലബ്ബ് പ്രസിഡന്റ് അസിം മണിമുണ്ട, സെക്രട്ടറി ഷബീര്‍ ഇസ്മയില്‍ എന്നിവര്‍ അറിയിച്ചു. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് ഭാരവാഹികള്‍ക്കൊപ്പം അതിഷാം, മുതസിര്‍, സഫറുള്ള, ഉബൈദുള്ള, അബ്ദുല്‍ലത്തീഫ്, വിക്രം, ഹിതേഷ് ബങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

SHARE THIS

Author:

0 التعليقات: