Tuesday, 27 August 2019

ബൈക്കില്‍ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ചേറ്റുകുണ്ടില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു. ചിത്താരി കടപ്പുറത്തെ കുമാരന്റെയും നാരായണിയുടെയും മകന്‍ സച്ചിന്‍ (19) ആണ് മരിച്ചത്. പാലക്കുന്നില്‍ നിന്നും ബൈക്കില്‍ വരുമ്പോള്‍ ചേറ്റുകുണ്ടിന് സമീപം ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്ന വളവില്‍ വെച്ച് പിറകിലിരുന്ന സച്ചിന്‍ തെറിച്ചു വീഴുകയായിരുന്നു.

ഞായറാഴ്ച രാത്രി പത്തര മണിയോടെയായിരുന്നു അപകടം. ഉടനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനായതിന്‍ മംഗ്ലൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍ ശരത്, ഷൈജു, സനല്‍ (ഗള്‍ഫ്). സഹോദരന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസ്സെടുത്തു.


SHARE THIS

Author:

0 التعليقات: