Wednesday, 28 August 2019

മംഗളൂരുവില്‍ വാനിന് പിറകില്‍ ബൈക്കിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

പൊയിനാച്ചി:  മംഗളൂരുവില്‍ വാനിന് പിറകില്‍ ബൈക്കിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു.
പൊയിനാച്ചി അടുക്കത്ത്ബയലിലെ കരിച്ചേരി ശാരദയുടെയും പരേതനായ ഭാസ്‌കരന്‍ നായരുടെയും മകനും ദേര്‍ളക്കട്ട പണ്ഡിറ്റ് നഗര്‍ താമസക്കാരനുമായ കെ അഭീഷ് നായര്‍ (27)ആണ് മരിച്ചത്. 

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭീഷിനെ ഉടന്‍ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല. മംഗളൂരു ടൗണില്‍ പോയി തിരിച്ച് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 

ദുബായില്‍ ജോലി ചെയ്യുകയായിരുന്ന അഭീഷ് ഒരാഴ്ച മുന്‍പായിരുന്നു നാട്ടിലെത്തിയത്. 
ബ്രിജേഷ് കെ നായര്‍, കെ അഭിലാഷ് എന്നിവര്‍ സഹോദരങ്ങളാണ്.


SHARE THIS

Author:

0 التعليقات: